ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് അനുകൂലികളുടെ പ്രതിഷേധം

ഇത് രണ്ടാം തവണയാണ് ഹൈക്കമ്മീഷന് നേരെ പ്രതിഷേധ പ്രകടനം നടത്തുന്നത്. കഴിഞ്ഞ മാസം 15ന് കശ്മിര്‍ വിഷയത്തില്‍ പാക് അനുകൂലികള്‍ ഇന്ത്യന്‍ ഹൈകമീഷനിലേക്ക് മാര്‍ച്ച് നടത്തിരുന്നു.

Update: 2019-09-04 05:36 GMT

ലണ്ടന്‍: കശ്മീര്‍ വിഷയത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ വീണ്ടും പാകിസ്താന്‍ അനുകൂലികളുടെ പ്രതിഷേധം. പതിനായിരത്തോളം വരുന്ന പാക് അനുകൂലികളാണ് ഇന്ത്യന്‍ ഹൈക്കമ്മീഷനെതിരേ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാര്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് നേരെ കല്ലേറ് നടത്തി. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന മുദ്രവാക്യവുമായി പാക് അധീന കശ്മീര്‍ കൊടിയും പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. കല്ലുകള്‍, ചെരുപ്പ്, കുപ്പി, മുട്ട തുടങ്ങിയവ ഹൈക്കമ്മീഷന് നേരെ വലിച്ചെറിഞ്ഞു.

പ്രതിഷേധത്തെ തടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇന്ത്യന്‍ നയതജ്ഞ്രര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ പ്രവാസികള്‍ പ്രതിഷേധത്തിന് നേരെ പ്രതികരിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് ഹൈക്കമ്മീഷന് നേരെ പ്രതിഷേധ പ്രകടനം നടത്തുന്നത്. കഴിഞ്ഞ മാസം 15ന് കശ്മിര്‍ വിഷയത്തില്‍ പാക് അനുകൂലികള്‍ ഇന്ത്യന്‍ ഹൈകമീഷനിലേക്ക് മാര്‍ച്ച് നടത്തിരുന്നു. പ്രതിഷേധക്കാരുടെ ആക്രമണം അനുവദിക്കാനാവില്ലെന്നും ആക്രമണത്തില്‍ അപലപിക്കുന്നുവെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ട്വീറ്റ് ചെയ്തു.

Tags:    

Similar News