ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2020-10-29 18:09 GMT
ന്യൂഡല്‍ഹി: നൈസിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ആക്രമണം ഉള്‍പ്പെടെ ഫ്രാന്‍സില്‍ ഈടെ നടന്ന ആക്രമണങ്ങളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നില്‍ക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ഇരകളുടെ കുടുംബങ്ങള്‍ക്കും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അഗാധവും ആത്മാര്‍ത്ഥവുമായ അനുശോചനം. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നില്‍ക്കുന്നു എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

    'ഇസ് ലാമിക തീവ്രവാദ'ത്തിനനെതിരേ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരായ വ്യക്തിപരമായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. ഇത് അന്താരാഷ്ട്ര വ്യവഹാരത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും വിശേഷിപ്പിച്ചു. പ്രവാചക നിന്ദ കാര്‍ട്ടൂണ്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് അധ്യാപകനെ കൊലപ്പെടുത്തിയതിനെ വിദേശകാര്യ മന്ത്രാലയം (എംഎഎ) അപലപിക്കുകയും 'തീവ്രവാദ'ത്തിന് ഒരു കാരണവശാലും ഒരു സാഹചര്യത്തിലും ന്യായീകരണമില്ലെന്നും വ്യക്തമാക്കിയിരുന്നു.




Tags: