മോദി ഭരണത്തിലെ ബീഫ് കയറ്റുമതി: മോദിയെ കടന്നാക്രമിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി
രാജ്യത്തെ പശു കശാപ്പ് കണ്ടിട്ട് തന്റെ ഹൃദയം തപിക്കുന്നുവെന്നാണ് ഇതേ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വേദനയോടെ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍, ഇതേ മോദി പ്രധാനമന്ത്രിയായതോടെ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരാണസി: ഞാനും കാവല്‍ക്കാരനെന്ന മോദിയുടെ മുദ്രാവാക്യത്തെ കടന്നാക്രമിച്ച് ജ്യോതിഷ് ആന്റ് ദ്വാരക ശാരദ പീഠം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി. തീര്‍ച്ചയായിട്ടും മോദി പ്രധാനമന്ത്രിയായത് മൂലമാണ് ഇപ്പോള്‍ ഇന്ത്യ ഏറ്റവും ബീഫ് കയറ്റുമതി രാജ്യമായി മാറിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വേദനയോടെ പറഞ്ഞു കൊണ്ടിരുന്നത് രാജ്യ പശു കശാപ്പ് കണ്ടിട്ട് തന്റെ ഹൃദയം തപിക്കുന്നുവെന്നാണ്. എന്നാല്‍, ഇതേ മോദി പ്രധാനമന്ത്രിയായതോടെ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമാക്കി മാറ്റുകയായിരുന്നു. എന്നിട്ട് 'മോദിയാണെങ്കില്‍ എല്ലാം സാധ്യമാണെ'ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അഭിമാനത്തോടെ പറയുന്നു.ഇതില്‍ എന്താണ് അഭിമാനിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ശ്രീവിദ്യമാത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി പ്രധാനമന്ത്രിയായതോടെ കശാപ്പുശാലകളെ കാര്‍ഷിക വിഭാഗത്തിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. വന്‍ നികുതിയിളവും ഇവര്‍ക്കു നല്കി. കൂടാതെ, ഇവര്‍ക്ക് കാര്‍ഷിക നിരക്കില്‍ വൈദ്യുതി നല്‍കാനും മോദി മറന്നില്ല.
മോദി അധികാരത്തില്‍ തുടര്‍ന്നാല്‍, ഗോ കശാപ്പുകാര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുകയാവും ഫലം. മോദി പ്രധാനമന്ത്രിയായാല്‍ ഗോഹത്യ പൂര്‍ണമായും നിരോധിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..