ആള്‍ക്കൂട്ടം 40 പേരുടെ ജീവനെടുത്തു; വ്യാജ വാര്‍ത്തകളില്‍ ഇന്ത്യ ഒന്നാമതെന്ന് സര്‍വ്വേ
ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വഴി വെക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. 2018ല്‍ മാത്രം 40 പേരാണ് വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് രാജ്യത്ത് കൊല്ലപ്പെട്ടത്.
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതും ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ നടക്കുന്നതും ഇന്ത്യയിലാണെന്ന് സര്‍വ്വേ. 64 ശതമാനം ഇന്ത്യക്കാരും വ്യാജ വാര്‍ത്തകളാല്‍ വഞ്ചിതരാകുന്നെന്ന് മൈക്രോസോഫ്റ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ആഗോള ശരാശരി 57 ശതമാനമാണ്. ഇന്റര്‍നെറ്റ് തട്ടിപ്പിലും ഇന്ത്യ തന്നേയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇന്ത്യയില്‍ 54 ശതമാനം ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ നടക്കുമ്പോള്‍ ആഗോള ശരാശരി 50 ശതമാനമാണ്.
ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വഴി വെക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. 2018ല്‍ മാത്രം 40 പേരാണ് വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് രാജ്യത്ത് കൊല്ലപ്പെട്ടത്. വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ട വ്യാജ സന്ദേശം ആക്രമണങ്ങള്‍ക്ക് വഴിവച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരെന്ന പ്രചരണത്തെ തുടര്‍ന്നാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാണെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. രാജ്യ വ്യാപകമായി തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വാഹനത്തിന്റെ നമ്പറും, കുട്ടികളുടെ ചിത്രവും സഹിതമുള്ള വ്യാജ സന്ദേശങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ജനങ്ങളെ ഭീതിയാലാക്കുന്ന ഇത്തരം വ്യാജ മുന്നറിയിപ്പിക്കുകളാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വഴി വെക്കുന്നത്.