ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്‍മാറ്റം നാളെ പൂര്‍ത്തിയാകും

Update: 2022-09-11 05:42 GMT

ശ്രീനഗര്‍: കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര ഹോട്ട്‌സ്പ്രിംഗ്‌സ് മേഖലയില്‍ നിന്നുള്ള സേനാ പിന്‍മാറ്റം നാളെ പൂര്‍ത്തിയാകും. ഇന്ത്യയും ചൈനയും തമ്മിലുള്ള സംയുക്ത ധാരണ പ്രകാരമാണ് പിന്മാറ്റം. താല്‍ക്കാലികമായി കെട്ടി ഉയര്‍ത്തിയ നിര്‍മ്മാണങ്ങള്‍ ഇരു രാജ്യങ്ങളും പൊളിച്ച് നീക്കും. നടപടികള്‍ക്കായി കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ ലഡാക്കില്‍ എത്തി മുതിര്‍ന്ന സേന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്മാറ്റം പൂര്‍ത്തിയായാല്‍ ഉസ്‌ബെക്കിസ്ഥാനിലെ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് സൂചന.

Tags:    

Similar News