ആവശ്യത്തിന് പെട്രോള്‍, ഡീസല്‍ ശേഖരമുണ്ട്; പരിഭ്രാന്തരായി ഇന്ധനം സമ്പരിക്കരുതെന്ന് കേന്ദ്രം

Update: 2026-03-26 12:45 GMT

ന്യൂഡല്‍ഹി: യുദ്ധം കാരണം രാജ്യത്ത് ഇന്ധന ക്ഷാമം ഉണ്ടാവില്ലെന്നും ആവശ്യത്തിന് കരുതല്‍ ശേഖരമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. യുദ്ധത്തെ തുടര്‍ന്ന് പരിഭ്രാന്തരായി ഇന്ധനത്തിനായി ക്യൂ നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അറിയിപ്പ്.

ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം മൂലമുണ്ടായ ക്ഷാമം ഉണ്ടായിരുന്നിട്ടും മതിയായ ഇന്ധന സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും പെട്രോള്‍ പമ്പുകളില്‍ നീണ്ട വരിയാണ് രൂപീകരിച്ചിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് വഴി കപ്പലുകള്‍ കടന്നുപോകുന്നത് ഇറാന്‍ പരിമിതപ്പെടുത്തുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തതോടെയാണ് രാജ്യത്തെ ജനങ്ങള്‍ പരിഭ്രാന്തരായത്. പാചക വാതകത്തിന് ക്ഷാമം നേരിട്ടതും ജനങ്ങളുടെ പരിഭ്രാന്തി വര്‍ധിപ്പിച്ചു. അതേസമയം, തങ്ങളുടെ കൈവശം 'ആവശ്യത്തിന് ക്രൂഡ് ശേഖരം ഉണ്ടെന്നും ആവശ്യത്തിന് പെട്രോളും ഡീസലും ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

'കിംവദന്തികള്‍ വിശ്വസിക്കരുത്, പരിഭ്രാന്തി കാരണം സമ്പരിച്ചു വയ്ക്കരുത്' ഇന്ത്യയിലെ ഉന്നത പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥ സുജാത ശര്‍മ്മ പറഞ്ഞു. അതേസമയം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. പെട്രോളിനും ഡീസലിനും വിലവര്‍ധിക്കുമെന്ന പ്രചാരണവും ഇന്ധനം സമ്പരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ഇന്ധനത്തിനായി ഒരു മണിക്കൂറോളം ക്യൂ നില്‍ക്കേണ്ടി വന്നതായി സ്വകാര്യ കമ്പനി ജീവനക്കാരനായ ആശിഷ് സിംഗ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Tags: