കര്‍ണാടകയില്‍ വീണ്ടും ക്രിസ്ത്യാനികള്‍ക്കുനേരെ ഹിന്ദുത്വരുടെ ആക്രമണം; മതഗ്രന്ഥങ്ങള്‍ കത്തിച്ചു

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ പള്ളികള്‍ക്കും ക്രിസ്ത്യന്‍ സമൂഹത്തിനും നേരെ 32 ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

Update: 2021-12-12 13:09 GMT
ബെംഗളൂരു: കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ഹിന്ദുത്വരുടെ ആക്രമണം തുടരുന്നു. കോലാറിലാണ് ഏറ്റവും ഒടുവിലായി തീവ്രഹിന്ദു വലതു പക്ഷ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വ സംഘം മതഗ്രന്ഥങ്ങള്‍ കത്തിക്കുകയും ചെയ്തു.

വെട്ടികത്തിയുമായി പള്ളിയില്‍ അതിക്രമിച്ചുകയറിയ ആള്‍ പുരോഹിതനെ ഓടിച്ചെന്നും അശോക് സെയ്ന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു.


Tags: