'ഞങ്ങള്‍ ഹിന്ദുരാഷ്ട്രയുടെ വക്താക്കള്‍; പൊതുസ്ഥലങ്ങളില്‍ ഹിജാബ് നിരോധിക്കും'; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് (വീഡിയോ)

Update: 2022-04-22 12:14 GMT

ഉഡുപ്പി: ഹിജാബിനെതിരേ വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ്. ഭാവിയില്‍ പൊതു ഇടങ്ങളിലും ഹിജാബ് നിരോധിക്കുമെന്ന് ബിജെപി നേതാവും ഒബിസി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയുമായ യശ്പാല്‍ ആനന്ദ് പറഞ്ഞു. ഞങ്ങള്‍ ഹിന്ദുരാഷ്ട്രയുടെ വക്താക്കളാണ്. ഒരു പക്ഷെ ഫ്രാന്‍സിന് മുമ്പ് ഞങ്ങള്‍ ഹിജാബ് നിരോധനം നടപ്പാക്കും. ലോകത്ത് ഒരു നല്ല സന്ദേശം നല്‍കുമെന്നും ബിജെപി നേതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സംഘപരിവാരം. ഹിജാബ്, ഹലാല്‍, ക്ഷേത്ര പരിസരങ്ങളില്‍ മുസ് ലിം കച്ചവടക്കാര്‍ക്ക് നിരോധനം തുടങ്ങി ഹിന്ദുത്വ കാര്‍ഡ് ഇറക്കിയാണ് ബിജെപിയുടെ നീക്കം. ബാങ്കിനെതിരേയും പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും എതിരേയും ബിജെപി നീക്കം ആരംഭിച്ചിട്ടുണ്ട്.

Tags: