വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി ഇമാംസ് കൗണ്‍സില്‍

ഇത് സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള സമരമാണ്. മതത്തിന്റെ പേരില്‍ ഇതിനെ മാറ്റി നിര്‍ത്താനാവില്ല. മതപണ്ഡിതരേയും വൈദികരേയും മര്‍ദ്ദിച്ചൊതുക്കി ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ഖാസിമി പറഞ്ഞു. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന തുറമുഖ പ്രദേശങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.

Update: 2022-08-30 15:53 GMT

വിഴിഞ്ഞം: ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേയുള്ള സമരത്തിന് പിന്തുണയുമായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമിയുടെ നേതൃത്വത്തിലുള്ള പണ്ഡിതസംഘം സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഇത് സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള സമരമാണ്. മതത്തിന്റെ പേരില്‍ ഇതിനെ മാറ്റി നിര്‍ത്താനാവില്ല. മതപണ്ഡിതരേയും വൈദികരേയും മര്‍ദ്ദിച്ചൊതുക്കി ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ഖാസിമി പറഞ്ഞു. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന തുറമുഖ പ്രദേശങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.

തിരുവനന്തപുരം ലത്തീന്‍ റൈറ്റ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന മരിയ കാലിസ്റ്റ് സൂസപാക്യവുമായി കൂടിക്കാഴ്ച നടത്തുകയും പണ്ഡിത സംഘത്തിന്റെ സന്ദര്‍ശനത്തില്‍ അദ്ദേഹം മനം നിറഞ്ഞ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

സംഘത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍ ഖാസിമി, സംസ്ഥാന സെക്രട്ടറിമാരായ ഹാഫിസ് നിഷാദ് റഷാദി, അബ്ദുല്‍ ഹാദി മൗലവി, സംസ്ഥാന സമിതി അംഗം കെ കെ സൈനുദ്ദീന്‍ ബാഖവി, ഹയാത്തുദ്ദീന്‍ ഖാസിമി, ഷെഫീഖ് ബാഖവി, സഫറുല്ലാഹ് ബാഖവി, അമാനുല്ലാഹ് ബാഖവി, ഷാജഹാന്‍ മൗലവി, പീരു മുഹമ്മദ് ബാഖവി തുടങ്ങിയവരും ഉണ്ടായിരുന്നു.

Tags:    

Similar News