താലിബാനുമായി ചര്‍ച്ചക്ക് തയ്യാറുള്ളവര്‍ എന്ത് കൊണ്ട ഹുരിയത്തിനെ പരിഗണിക്കുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല
അഫ്ഖാനിസ്ഥാനിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി താലിബാനുമായുള്ള ചര്‍ച്ച തുടരണമെന്ന ഇന്ത്യന്‍ ആര്‍മി ചീഫ് ബിപിന്‍ റാവത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം.

കോല്‍കത്ത: താലിബാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകുന്നവര്‍ എന്ത് കൊണ്ട് ഹുരിയത്ത് കോണ്‍ഫറന്‍സുമായി ചര്‍ച്ച നടത്തുന്നില്ലെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. കോല്‍കത്തയില്‍ കശ്മീര്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഖാനിസ്ഥാനിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി താലിബാനുമായുള്ള ചര്‍ച്ച തുടരണമെന്ന ഇന്ത്യന്‍ ആര്‍മി ചീഫ് ബിപിന്‍ റാവത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം. എന്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഹുരിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്തത്. കശ്മീരിലെ സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ പോലുള്ള നേതാക്കള്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതായും ഫാറൂഖ് അബ്ദുല്ല ഓര്‍മ്മപ്പെടുത്തി. ഓരോ തിരഞ്ഞെടുപ്പുകളും രാജ്യത്തെ ഐക്യപ്പെടുത്തുകയല്ല മറിച്ച് കൂടുതല്‍ വിഭജിക്കുകയാണെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.