ഡല്‍ഹിയില്‍ കൊല്ലപ്പെട്ട 12 പേരെ തിരിച്ചറിഞ്ഞു

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യിലെ ഒരു ഉദ്യോഗസ്ഥനും രണ്ട് ഓട്ടോ ഡ്രൈവര്‍മാരും ഒരു സിവില്‍ എന്‍ജിനീയറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപോര്‍ട്ട് ചെയ്തു

Update: 2020-02-26 15:12 GMT

ഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 12 പേരെ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യിലെ ഒരു ഉദ്യോഗസ്ഥനും രണ്ട് ഓട്ടോ ഡ്രൈവര്‍മാരും ഒരു സിവില്‍ എന്‍ജിനീയറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപോര്‍ട്ട് ചെയ്തു. വെടിവയ്പിലും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടും കല്ലേറിലും മറ്റുമായി നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപോര്‍ട്ടിലുണ്ട്.

കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍:

1. മുബാറക് ഹുസയ്ന്‍. 28 വയസ്സ്. ബാബര്‍പൂരിലാണ് താമസം. വിജയ് പാര്‍ക്കില്‍ വച്ച് നെഞ്ചിന് വെടിയേറ്റു. ബിഹാറിലെ ദര്‍ഭംഗ സ്വദേശി. ഡല്‍ഹിയില്‍ തൊഴിലാളിയാണ്.

2. ഷാഹിദ് ഖാന്‍ ആല്‍വി. 22 വയസ്സ്. ഓട്ടോ ഡ്രൈവര്‍. ഭജന്‍പുര ദര്‍ഗയ്ക്കു സമീപത്ത് വച്ച് വയറിന് വെടിയേറ്റതാണ് മരണകാരണം.

3. മുദസ്സിര്‍ ഖാന്‍. ഓട്ടോ ഡ്രൈവര്‍. കര്‍ദാംപുരിയില്‍ താമസം. വെടിയേറ്റാണ് മരിച്ചത്.

4. നസീം ഖാന്‍. 35 വയസ്സ്. ആക്രി കച്ചവടം. വെടിയേറ്റു മരിച്ചു.

5. മുഹമ്മദ് ഫുര്‍ഖാന്‍. 32 വയസ്സ്. ജാഫറാബാദിലെ ഭജന്‍പുരയില്‍ ഭക്ഷണം വാങ്ങാനിറങ്ങിയപ്പോഴാണ് വെടിയേറ്റത്.

6. മെഹ്താബ്: 21 വയസ്സ്. ബ്രിജ്പുരി സ്വദേശി. പൊള്ളലേറ്റു മരിച്ചു.

7. രത്തന്‍ ലാല്‍. 42 വയസ്സ്. ഡല്‍ഹി പോലിസ് ഹെഡ് കോണ്‍സ്റ്റബിള്‍. വെടിയേറ്റ് കൊല്ലപ്പെട്ടു.

8. രാഹുല്‍ സോളങ്കി. ശിവ വിഹാറിനു സമീപം ബാബു നഗര്‍ സ്വദേശി. സിവില്‍ എന്‍ജിനീയര്‍. പാല്‍ വാങ്ങാനിറങ്ങിയപ്പോള്‍ കഴുത്തിന് വെടിയേറ്റ് മരിച്ചു.

9. അശ്ഫാഖ് ഹുസയ്ന്‍. 24 വയസ്സ്. ഇലക്ട്രീഷ്യന്‍. മുസ്തഫാബാദില്‍ വച്ച് അഞ്ചുതവണ വെടിയേറ്റു.

10. അങ്കിത് ശര്‍മ. 26 വയസ്സ്. ഖജൂരി ഖാസ് സ്വദേശി. ഐബിയില്‍ സെക്യൂരിറ്റി അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്നു. ചാന്ദ്ബാഗിലെ ഓവുചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അടിയേറ്റു മരിച്ചതായാണു നിഗമനം.

11. വിനോദ് കുമാര്‍. 45 വയസ്സ്. ബ്രഹ്മപുരി സ്വദേശി. വീട്ടിലേക്കു പോവുന്നതിനിടെ അടിയേറ്റ് മരിച്ചു.

12. വീര്‍ ഭന്‍ സിങ്. 48 വയസ്സ്. ഭക്ഷണം വാങ്ങാന്‍ പോവുന്നതിനിടെ വെടിയേറ്റ് മരിച്ചു.





Tags:    

Similar News