വംശീയ വിവേചനം: യുഎഇക്കെതിരായ ഖത്തറിന്റെ കേസ് തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ചുമത്തിയ നടപടികള്‍ ദേശീയതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വംശീയ പ്രേരിതമല്ലെന്നുമുള്ള യുഎഇയുടെ വാദം ശരിവച്ചാണ് ഖത്തറിന്റെ ഹരജി ആറിനെതിരേ 11 വോട്ടുകള്‍ക്ക് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിയത്.

Update: 2021-02-05 16:41 GMT

ഹേഗ്: വംശീയ വിവേചനത്തിന് തുല്യമായ നടപടികള്‍ നടപ്പാക്കിയെന്ന് ആരോപിച്ച് യുഎഇക്കെതിരേ ഖത്തര്‍ കൊണ്ടുവന്ന കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) തള്ളിക്കളഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ചുമത്തിയ നടപടികള്‍ ദേശീയതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വംശീയ പ്രേരിതമല്ലെന്നുമുള്ള യുഎഇയുടെ വാദം ശരിവച്ചാണ് ഖത്തറിന്റെ ഹരജി ആറിനെതിരേ 11 വോട്ടുകള്‍ക്ക് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിയത്.

എല്ലാ തരത്തിലുമുള്ള വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള 1965ലെ യുഎന്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ പ്രകാരം പരാതി നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് ഖത്തറിന് അര്‍ഹതയില്ലെന്ന് കോടതി കണ്ടെത്തുകയും അതിനാല്‍ ഈ തര്‍ക്കത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു.

2017 ജൂണില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഖത്തറിന് നേരെ കര, വായു, കടല്‍ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. ജനുവരി അഞ്ചിന് അറബ് രാജ്യങ്ങള്‍ ഉപരോധം അവസാനിപ്പിച്ചിരുന്നു.

Tags:    

Similar News