'ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഇപ്പോഴും അരക്ഷിതര്‍, മതേതരത്വം അപ്രത്യക്ഷമായി': ആഞ്ഞടിച്ച് മുന്‍ ഉപ രാഷ്ട്രപതി

ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകളെ ലക്ഷ്യമിടുന്നുണ്ട്. മുത്തലാഖ്, 'ലവ് ജിഹാദ്' എന്നിവയുടെ പേരില്‍ മുസ് ലിംകളെ തുറങ്കിലടയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2021-02-01 12:31 GMT

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ഇപ്പോഴും ആള്‍ക്കൂട്ടക്കൊലകള്‍ക്ക് വിധേയമാകുന്നതിനാല്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. മാധ്യമ വായനയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു' എന്ന തന്റെ മുന്‍ പരാമര്‍ശത്തോട് സീ മീഡിയയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ലെന്ന തന്റെ അഭിപ്രായം പൊതു ധാരണയുടെ അടിസ്ഥാനത്തിലാണന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകളെ ലക്ഷ്യമിടുന്നുണ്ട്. മുത്തലാഖ്, 'ലവ് ജിഹാദ്' എന്നിവയുടെ പേരില്‍ മുസ് ലിംകളെ തുറങ്കിലടയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിംകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി.

മതേതരത്വം, ഇന്ത്യയിലെ മുസ്‌ലിംകളുടെ സുരക്ഷ, മറ്റ് വിഷയങ്ങള്‍ എന്നിവയെക്കുറിച്ചും അന്‍സാരി അഭിമുഖത്തില്‍ മനസ്സ് തുറന്നു. സര്‍ക്കാരിന്റെ ഒദ്യോഗിക പദാവലിയില്‍ നിന്ന് മതേതരത്വം 'മിക്കവാറും അപ്രത്യക്ഷമായി' എന്നും അദ്ദേഹം കുറ്റപ്പെടുത്തി.മതേതരത്വത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മിക്കതും സുപ്രിം കോടതി നല്‍കിയ ബോംബെയ് വിധിന്യായത്തില്‍ നിന്നാണ്. മതേതരത്വം 2014ന് മുമ്പ് സര്‍ക്കാരിന്റെ നിഘണ്ടുവിലുണ്ടായിരുന്നുവെങ്കിലും അത് പര്യാപ്തമല്ല. ഇന്ത്യയില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ലെന്ന തന്റെ അഭിപ്രായം പൊതു ധാരണയുടെ അടിസ്ഥാനത്തിലാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

Similar News