നിരോധനം ലംഘിച്ച് കുര്‍ബാന: വൈദികനും സംഘവും അറസ്റ്റില്‍

Update: 2020-03-29 10:02 GMT

കല്‍പറ്റ: കൊവിഡ് ലോക്ക് ഡൗണിന്റെ ഭാഗമായുള്ള നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനെയും സംഘത്തെയും പോലിസ് അറസ്റ്റ് ചെയ്തു. മാനന്തവാടിയില്‍ രാവിലെയാണു സംഭവം.

    മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് സെമിനാരി വികാരി ഫാ. ടോം ജോസഫാണ് അറസ്റ്റിലായത്. അസി. വികാരി ഫാ. പ്രിന്‍സ്, സഹായികളായ ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍ നിത്യ, സിസ്റ്റര്‍ മേരി, കുര്‍ബാനയില്‍ പങ്കെടുത്ത ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ തുടങ്ങിയവരും അറസ്റ്റിലായി.

    മാനന്തവാടി സിഐ അബ്ദുല്‍ കരീം, എസ്‌ഐ അനില്‍ കുമാര്‍ എന്നിവരാണ് രാവിലെ ഒമ്പതോടെ ഇവരെ അറസ്റ്റ് ചെയ്തത്. 2010 എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.




Tags:    

Similar News