ഇന്ത്യാ ചരിത്രം മാറ്റിയെഴുതണമെന്ന് അമിത് ഷാ
ഇന്ന് ഇന്ത്യ സ്വതന്ത്ര്യ രാജ്യമാണ്. തങ്ങളുടെ ചരിത്രം വെട്ടിത്തിരുത്തി പുതിയത് രചിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു
വാരാണസി: ചരിത്രകാരന്‍മാര്‍ ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതേണ്ടതുണ്ടെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബ്രിട്ടീഷുകാരുടേതല്ല, നിലവിലെ ചരിത്രത്തില്‍ വേണ്ടത്ര സ്ഥാനംപിടിക്കാതെ പോയ സ്‌കന്ദഗുപ്ത, ചന്ദ്രഗുപ്ത, വിക്രമാദിത്യ എന്നിവരെക്കുറിച്ച് കൂടുതല്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ചരിത്രം സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ രാജ്യത്തിന്റെയും കടമയാണ്. പൊതുജനങ്ങള്‍ക്കും ചരിത്രകാരന്‍മാര്‍ക്കും അതിനു കടമയുണ്ട്. എത്രകാലം നാം ബ്രിട്ടീഷുകാരെ പഴിക്കും. ഇന്ന് ഇന്ത്യ സ്വതന്ത്ര്യ രാജ്യമാണ്. തങ്ങളുടെ ചരിത്രം വെട്ടിത്തിരുത്തി പുതിയത് രചിക്കുക. തങ്ങളുടെ ചരിത്ര സത്യങ്ങള്‍ അതിനെ പ്രശസ്തമാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം ആരോടും തര്‍ക്കിക്കാന്‍ പോകുന്നില്ല. സത്യം മാത്രമെഴുതുന്നു. അത് കാലാതിവര്‍ത്തിയായിരിക്കുമെന്നും വേദിയിലും സദസ്സിലുമുണ്ടായിരുന്ന ചരിത്രകാരന്മാരോടായി ഷാ പറഞ്ഞു. വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ലഹള മാത്രമായി കണക്കാക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ 'യുദ്ധം' ചരിത്രമാകുമായിരുന്നില്ല. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലേ നാമതിനെ കാണുമായിരുന്നുള്ളൂ. 1987ലെ 'യുദ്ധ'ത്തെ 'ഒന്നാം സ്വാതന്ത്ര്യയുദ്ധം' എന്നു വിളിച്ചത് സവര്‍ക്കറാണ്. അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ അതിനെ ലഹളയായേ മനസ്സിലാക്കുമായിരുന്നുള്ളൂ' ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കുകീഴില്‍ ഇന്ത്യ ലോകത്തിനുമുമ്പില്‍ ബഹുമാനം വീണ്ടെടുക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'അദ്ദേഹത്തിനുകീഴില്‍ ഇന്ത്യയോടുള്ള ആദരം വര്‍ധിച്ചു. നമ്മുടെ അഭിപ്രായം ലോകം ശ്രദ്ധിക്കുന്നു. അന്താരാഷ്ട്ര വികസനത്തെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി പറയുമ്പോള്‍ ലോകം ശ്രദ്ധിക്കുന്നുവെന്നും ഷാ അവകാശപ്പെട്ടു.
