'ജനിച്ചത് മുതല്‍ ഹിജാബ് ധരിക്കുന്നു, മരണം വരേയും ഹിജാബ് ധരിക്കും'; നിലപാട് വ്യക്തമാക്കി വിദ്യാര്‍ഥിനികള്‍ (വീഡിയോ)

Update: 2022-02-16 14:13 GMT

മംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഹിജാബ് നിരോധനത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ഥിനികള്‍ തെരുവിലിറങ്ങി. പരീക്ഷ ബഹിഷ്‌കരിച്ചും കോളജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയും വിദ്യാര്‍ഥിനികള്‍ ഹിജാബ് നിരോധനത്തിനെതിരേ രംഗത്ത് വന്നു.

'ഞങ്ങള്‍ ജനിച്ച് മുതല്‍ ഹിജാബ് ധരിക്കുന്നു. മരണം വരേയും ഹിജാബ് ധരിക്കും'. കര്‍ണാടക ചിത്രദുര്‍ഗ ഗേള്‍സ് ജൂനിയന്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധിക്കുകയായിരുന്നു വിദ്യാര്‍ഥിനികള്‍. 'എല്ലാ മതത്തില്‍ വിശ്വസിക്കുന്നവരും ഒന്നാണ്. ആര്‍ക്കും ഞങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനാവില്ല. ഞങ്ങള്‍ ഐക്യത്തോടെ ജീവിക്കുന്നു. ഹിജാബ് ഞങ്ങളുടെ അവകാശമാണ്. ജനിച്ചത് മുതല്‍ ഞങ്ങള്‍ ഹിജാബ് ധരിക്കുന്നു. ഞങ്ങള്‍ മരണം വരേയും ഹിജാബ് ധരിക്കും. ഞങ്ങള്‍ ഇന്ത്യയില്‍ ജനിച്ചവരാണ്. ഇന്ത്യയില്‍ തന്നെ ജീവിക്കുകയും മരിക്കും ചെയ്യും. ഞങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കുമാവില്ല'. വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

'ഹിജാബ് ധരിക്കേണ്ടവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ചില രാഷ്ട്രീയക്കാര്‍ പറയുന്നു. ഞങ്ങള്‍ എന്തിന് പാകിസ്താനിലേക്ക് പോകണം. ഞങ്ങള്‍ പാകിസ്താനിലാണോ ജനിച്ചത്. ഞങ്ങള്‍ പാകിസ്താനിലല്ല ജനിച്ചത്. ഞങ്ങള്‍ ഇവിടെ തന്നെ ജീവിക്കും. ഞങ്ങള്‍ ഇവിടെ തന്നെ മരിക്കും'. വിദ്യാര്‍ഥിനികള്‍ നിലപാട് വ്യക്തമാക്കി.

Tags:    

Similar News