ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം നാളെ

നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. നേരത്തെ ജൂലൈ 10ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.

Update: 2020-07-14 16:25 GMT

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. നേരത്തെ ജൂലൈ 10ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു. കൊവിഡ് ഭീക്ഷണിയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷ ക്രമീകരണങ്ങളോടെയാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നി വെബ് സൈറ്റുകളിലൂടെയും PRD Live, saphalam2020, iExaMS എന്നി മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.

Tags:    

Similar News