റോഡിലെ കുഴി: ജനങ്ങളെ റോഡില്‍ മരിക്കാന്‍ വിടാനാകില്ല ;രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

റോഡില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളാണെന്നും കോടതി വിമര്‍ശിച്ചു.ഇതിനെതിരെ ജില്ലാ കലക്ടര്‍മാര്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും കോടതി ചോദിച്ചു.ദുരന്തമുണ്ടായതിനു ശേഷമല്ല നടപടി വേണ്ടതെന്നും കോടതി പറഞ്ഞു

Update: 2022-08-08 09:08 GMT

കൊച്ചി: റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ദേശീയ പാത അതോരിറ്റിക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ രൂക്ഷ വിമര്‍ശനുവിമായി ഹൈക്കോടതി.ജനങ്ങളെ റോഡില്‍ മരിക്കാന്‍ വിടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.സംഭവത്തില്‍ ദേശീയ പാത അതോരിറ്റിയോട് ഹൈക്കോടതി വിശദീകരണം തേടി.ദേശീയ പാതയിലെ കുഴികള്‍ പൂര്‍ണ്ണമായും അടിയന്തരമായി അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ദിവസം രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഹോട്ടല്‍ ജീവനക്കാരന്‍ ഹാഷിം ദേശീയ പാതയില്‍ നെടുമ്പാശേരിക്കു സമീപം റോഡിലെ കുഴിയില്‍ പെട്ട് തെറിച്ചു വീണ് മറ്റൊരു വാഹനം കയറി മരിച്ചിരുന്നു.ഇതിനെതിരെ ഹൈക്കോടതി ഇടപെട്ട് അടിയന്തരമായി റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ദേശീയ പാത അതോരിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹരജി ഇന്ന് പരിഗണിക്കവെയാണ് അധികൃതര്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

റോഡില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളാണെന്നും കോടതി വിമര്‍ശിച്ചു.ഇതിനെതിരെ ജില്ലാ കലക്ടര്‍മാര്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും കോടതി ചോദിച്ചു.ദുരന്തമുണ്ടായതിനു ശേഷമല്ല നടപടി വേണ്ടതെന്നും കോടതി പറഞ്ഞു.ഇനി എത്ര ജീവന്‍ കൊടുത്താലാണ് കേരളത്തിലെ റോഡുകള്‍ നന്നാവുകയെന്നും കോടതി ചോദിച്ചു.മഴയായതുകൊണ്ടാണ് റോഡുകള്‍ നന്നാക്കാന്‍ വൈകുന്നതെന്നാണ് പലപ്പോഴും പറയുന്ന കാരണം.കേരളത്തില്‍ മാത്രമാണോ ഇത്തരത്തില്‍ മഴയെന്നും കോടതി ചോദിച്ചു.

Tags: