കനത്ത മഴ; എറണാകുളം ജില്ലയില്‍ പരക്കെ നാശം

Update: 2020-08-09 10:33 GMT

കൊച്ചി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ പല ഭാഗങ്ങളിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ ആറ് വീടുകള്‍ പൂര്‍ണമായും 224 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ 46 ക്യാംപുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 453 കുടുംബങ്ങളിലെ 1200പേര്‍ ക്യാംപുകളില്‍ ഉണ്ട്. ഇതില്‍ 576 പേര്‍ സ്ത്രീകളും 462 പേര്‍ പുരുഷന്‍മാരും 162 പേര്‍ കുട്ടികളുമാണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള 67 പേര്‍ 8 ക്യാംപുകളിലായി താമസിക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി 2 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 18 പേരാണ് ഇവിടെയുള്ളത്.

    ആലുവ താലൂക്കില്‍ 7 ക്യാംപുകളും കണയന്നൂര്‍ താലൂക്കില്‍ 8 ക്യാംപുകളും കുന്നത്തുനാട് 2 താലൂക്കില്‍ ക്യാംപുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കോതമംഗലം താലൂക്കില്‍ 7 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. പറവൂരില്‍ 16 ക്യാംപുകളും മുവാറ്റുപുഴ താലൂക്കില്‍ 4 ക്യാംപുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി താലൂക്കില്‍ 2 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Heavy rain; Widespread damage in Ernakulam district





Tags:    

Similar News