കാസര്‍കോഡ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; നിരവധി പേരെ രക്ഷപ്പെടുത്തി

ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. കാഞ്ഞങ്ങാട്, അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, അണങ്കൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒറ്റപ്പെട്ടു.

Update: 2019-07-21 02:56 GMT

കാസര്‍കോട്: മൂന്നാം ദിവസവും തുടരുന്ന കനത്ത മഴയില്‍ കാസര്‍കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ആളുകളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. കാഞ്ഞങ്ങാട്, അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, അണങ്കൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒറ്റപ്പെട്ടു.

സ്ഥലം സന്ദര്‍ശിച്ച റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടുകാരോട് മാറിതാമസിക്കുവാന്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക ദുരിതാശ്വസ ക്യാംപുകളും ഒരുക്കിയിട്ടുണ്ട്. വെള്ളമുയര്‍ന്നതോടെ കാഞ്ഞങ്ങാട് മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു. മലയോരത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. രണ്ട് ദിവസം കൂടി ജില്ലയില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കേ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലാവുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രളയം കാര്യമായി ബാധിക്കാതിരുന്ന ജില്ലയായിരുന്നു കാസര്‍കോഡ്. 

Tags:    

Similar News