വ്യാജപേരില്‍ വിദ്വേഷ പ്രചാരണം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2022-03-24 13:19 GMT

മംഗളൂരു: മുഷ്താഖ് അലി എന്ന ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയ ആര്‍എസ്എസ്- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. സിദ്ധാരൂധ ശ്രീകാന്ത് നിരാലെ എന്നയാളാണ് ബാഗല്‍കോട്ട് പോലിസിന്റെ പിടിയിലായത്. ശിമോഗയില്‍ ഹര്‍ഷ എന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഷ്താഖ് അലി എന്ന ഐഡി ഉപയോഗിച്ച് ശ്രീകാന്ത് നിരാലേ നിരവധി പ്രകോപനപരമായ കമന്റുകള്‍ ഇട്ടിരുന്നു.

'ഇന്ന് ഒരു ഹിന്ദു ആക്ടിവിസ്റ്റ് മരിച്ചു.. ഇതില്‍ തീര്‍ന്നെന്ന് നിങ്ങള്‍ കരുതേണ്ട.. വരും ദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും ലക്ഷ്യം വെയ്ക്കും എന്നൊക്കെയായിരുന്നു കമന്റുകള്‍.. മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം ജനിപ്പിക്കാനായി കരുതിക്കൂട്ടി ഉണ്ടാക്കിയ വ്യാജ ഐഡി ഉപയോഗിക്കുകയായിരുന്നു ശ്രീകാന്ത് നിരാലെ.

വാര്‍ത്തകള്‍ക്കും, രാഷ്ട്രീയ നേതാക്കളുടെ വാര്‍ത്തകള്‍ക്കും മറുപടിയായി ഈ വ്യാജ മുസ്‌ലിം ഐഡിയില്‍ വിദ്വേഷജനകമായ കമന്റുകള്‍ ഇടുന്നത് പതിവായിരുന്നു. ഒടുവില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്ത് നിരാലേ പിടിയിലായത്. സൗത്ത് കന്നഡ സ്വദേശിയാണ് പ്രതി. ആര്‍എസ്എസ് പരിപാടികളുടെ സംഘാടകനാണ് ഇയാള്‍.

Tags: