കൊവിഡ് 19: ഹരിയാനയില്‍ പാന്‍മസാല നിരോധനം ഒരു വര്‍ഷം കൂടി നീട്ടി

Update: 2021-09-28 05:27 GMT

ചണ്ഡീഗഢ്: മാന്‍ മസാല ഉല്‍പാദനത്തിനും വില്‍പ്പനക്കും ഏര്‍പ്പെടുത്തിയ നിരോധനം ഹരിയാന സര്‍ക്കാര്‍ ഒരു വര്‍ഷം കൂടി നീട്ടി. സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് വിഭാഗം ഇത് സംബന്ധിച്ച നോട്ടിസ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം സപ്തംബര്‍ ഏഴ് മുതല്‍ ഒരു വര്‍ഷം കൂടി മാന്‍മസാല ഉല്‍പാദനത്തിനും വിപണനത്തിനും നിരോധനം ഏര്‍പ്പെടുത്തി.

ജില്ലാ മജിസ്‌ട്രേറ്റര്‍മാര്‍ക്കും പോലിസ് സൂപ്രണ്ടിനും ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും നോട്ടിസ് കൈമാറിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഹരിയാന സര്‍ക്കാര്‍ പാന്‍മസാല ഉല്‍പാദനവും വിപണനവും നിരോധിച്ച് ഉത്തരവിറക്കിയത്. നിരോധനം ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ തിങ്കളാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം 2022 സപ്തംബര്‍ വരെ മാന്‍മസാല ഉല്‍പാദനവും വിപണനവും ഹരിയാനയില്‍ നിയമവിരുദ്ധമാണ്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Tags:    

Similar News