ഇബ്രാഹീം റഈസിയുടെ ഖബറടക്ക ചടങ്ങില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ പങ്കെടുത്തു

Update: 2024-05-22 06:48 GMT

തെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ ഖബറടക്ക ചടങ്ങില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ പങ്കെടുത്തു. തെഹ്‌റാന്‍ സര്‍വകലാശാലയില്‍ നടന്ന പൊതുദര്‍ശനത്തിലാണ് ഇസ്മായില്‍ ഹനിയ്യ പങ്കെടുത്ത് അനുശോചനം അറിയിച്ചത്. 'ഫലസ്തീന്‍ ജനതയുടെ പേരിലാണ് ഞാന്‍ വരുന്നത്. ഗസയിലെ ചെറുത്തുനില്‍പ്പ് വിഭാഗങ്ങളുടെ പേരില്‍. ഞങ്ങളുടെ അനുശോചനം അറിയിക്കാനാണ് എത്തിയതെന്നും ഒത്തുകൂടിയവരോട് ഇസ്മായില്‍ ഹനിയ്യ പറഞ്ഞു. കഴിഞ്ഞ റമദാന്‍ മാസത്തില്‍ തെഹ്‌റാനില്‍ ഇബ്രാഹീം റഈസിയെ കണ്ടുമുട്ടിയ കാര്യവും അദ്ദേഹം വിവരിച്ചു. ഫലസ്തീന്‍ പ്രശ്‌നം മുസ്‌ലിം ലോകത്തെ പ്രധാന വിഷയമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞ കാര്യം അനുസ്മരിച്ചു. മുസ് ലിം ലോകം അവരുടെ ഭൂമി മോചിപ്പിക്കാന്‍ ഫലസ്തീനുകളോടുള്ള അവരുടെ ബാധ്യതകള്‍ നിറവേറ്റണമെന്ന റഈസിയുടെ വാക്കുകള്‍ ഇസ്മായില്‍ ഹനിയ്യ വിവരുച്ചു. ഹമാസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഏഴിന് നടത്തിയ തൂഫാനുല്‍ അഖ്‌സയെ 'സയണിസ്റ്റ് അസ്തിത്വത്തിന്റെ ഹൃദയത്തിലുണ്ടായ ഭൂകമ്പം' എന്നാണ് റഈസി വിശേഷിപ്പിച്ചത്.

Tags:    

Similar News