നിസാര്‍ ബനാത്തിന്റെ വധത്തിനു പിന്നില്‍ അബ്ബാസും ഫലസ്തീന്‍ അതോറിറ്റിയുമെന്ന് ഹമാസ്

അബ്ബാസിന്റെ രാഷ്ട്രീയ എതിരാളിയും പ്രതിപക്ഷ പ്രവര്‍ത്തകനുയായ ബനാത്തിനെ ഫലസ്തീന്‍ അതോറിറ്റി സേന വധിച്ചതിനെ ഹമാസ് ശക്തമായി അപലപിക്കുകയും ചെയ്തു.

Update: 2021-06-25 10:04 GMT

വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ പ്രമുഖ പ്രതിപക്ഷ ആക്റ്റീവിസ്റ്റ് നിസാര്‍ ബനാത്തിന്റെ കൊലപാതകത്തില്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസിനും അദ്ദേഹത്തിന്റെ ഫലസ്തീന്‍ അതോറിറ്റിക്കുമാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ്.

അബ്ബാസിന്റെ രാഷ്ട്രീയ എതിരാളിയും പ്രതിപക്ഷ പ്രവര്‍ത്തകനുയായ ബനാത്തിനെ ഫലസ്തീന്‍ അതോറിറ്റി സേന വധിച്ചതിനെ ഹമാസ് ശക്തമായി അപലപിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഫ്രീഡം ആന്റ് ഡിഗ്നിറ്റി ലിസ്റ്റിന്റെ ഉപമേധാവിയായിരുന്നു നിസാര്‍ ബനാത്ത്.

മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി നടപ്പാക്കിയ ഈ കുറ്റകൃത്യം നമ്മുടെ പൗരന്‍മാരോടും പ്രതിപക്ഷ പ്രവര്‍ത്തകരോടും രാഷ്ട്രീയ എതിരാളികളോടുമുള്ള മെഹമൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന ഫലസ്തീന്‍ അതോറിറ്റിയുടെയും അദ്ദേഹത്തിന്റെ സൈന്യത്തിന്റേയും ഉദ്ദേശവും പെരുമാറ്റവും പ്രതിഫലിപ്പിക്കുന്നതാണെന്നും ഹമാസ് കുറ്റപ്പെടുത്തി.

നിസാര്‍ ബനാത്തിന്റെ രക്തസാക്ഷിത്വത്തില്‍ ഹമാസ് അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ബന്ധുക്കളുടേയും അഗാധമായ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.


Tags:    

Similar News