ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം: കരിപ്പൂരിനെ ഇത്തവണയും ഒഴിവാക്കി; കേരളത്തില്‍നിന്ന് കൊച്ചി മാത്രം

കേരളത്തില്‍ നിന്ന് കൊച്ചി മാത്രമാണ് എംബാര്‍ക്കേഷന്‍ പട്ടികയില്‍ ഇടംപിടിച്ചത്.

Update: 2021-11-01 12:00 GMT

കോഴിക്കോട്: ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ തഴഞ്ഞു.കേരളത്തില്‍ നിന്ന് കൊച്ചി മാത്രമാണ് എംബാര്‍ക്കേഷന്‍ പട്ടികയില്‍ ഇടംപിടിച്ചത്.

കൊവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുള്ള മലബാര്‍ ജില്ലകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം കേന്ദ്രം അട്ടിമറിക്കുകയായിരുന്നു.

അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികള്‍ക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. മൊബൈല്‍ ആപ്പ് വഴിയും അപേക്ഷ സമര്‍പ്പിക്കാം.

Tags: