എസ്ഡിപിഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി ഓഫിസ് തുറന്നു; പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുമെന്ന് എംകെ ഫൈസി

Update: 2020-10-25 01:19 GMT

അഹമ്മദാബാദ്: എസ്ഡിപിഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി ഓഫിസ് അഹമ്മദാബാദില്‍ തുറന്നു. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി ഉദ്ഘാടനം ചെയ്തു. അടുത്ത് നടക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ മല്‍സരിക്കുമെന്ന് എംകെ ഫൈസി പറഞ്ഞു.

പാര്‍ട്ടി രൂപീകരിച്ച ഉടനെ  തന്നെ ഗുജറാത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അഹമ്മദാബാദ്, സൂററ്റ്, വഡോദര, മെഹ് സന തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. അടുത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും എംകെ ഫൈസി പറഞ്ഞു. ചടങ്ങില്‍ മുഹമ്മദ് ഷഫി, ഗുജറാത്ത് സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.

Tags:    

Similar News