റഫാലില്‍ വഴിവിട്ട ഇളവുകള്‍; രേഖകള്‍ പുറത്തുവിട്ട് ദ ഹിന്ദു

സിഎജി റിപോര്‍ട്ട് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളിലും കോടതിക്ക് സംശയം വന്നാല്‍ അന്വേഷണത്തിനും സാധ്യതയുണ്ട്.

Update: 2019-02-11 04:31 GMT

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെട്ട് ഇളവുകള്‍ നല്‍കിയതിന് കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് ദ ഹിന്ദു ദിനപത്രം. ഫ്രാന്‍സുമായുള്ള കരാറില്‍ നിന്ന് അഴിമതി വിരുദ്ധ വകുപ്പുകള്‍ ഒഴിവാക്കിയാണ് കേന്ദ്രം കരാറുണ്ടാക്കിയിരിക്കുന്നത്. അഴിമതിക്കും അവിഹിത സ്വാധീനത്തിനും പിഴയീടാക്കുന്ന വ്യവസ്ഥകളും ഒഴിവാക്കിയിട്ടുണ്ട്. കരാര്‍ നടപ്പാക്കാന്‍ പ്രത്യേക അക്കൗണ്ട് വേണമെന്ന ധനമന്ത്രാലയത്തിന്റെ നിര്‍ദേശവും പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഒഴിവാക്കി. കരാറിന് സര്‍ക്കാര്‍ ഉറപ്പോ ബാങ്ക് ഗ്യാരന്റിയോ ഇല്ലാത്തതിനാല്‍ പ്രത്യേക അക്കൗണ്ട് വഴി മാത്രമേ പണമിടപാട് നടത്താവൂയെന്നാണ് ധനവകുപ്പ് നിര്‍ദേശിച്ചത്. അനധികൃത ഇടപാടുകള്‍ ഉണ്ടായാല്‍ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥയും പ്രധാനമന്ത്രി ഒപ്പുവച്ച കരാറില്‍ നിന്നും ഒഴിവാക്കി. അതേസമയം, വിഷയം പ്രതിപക്ഷം ആയുധമാക്കാനൊരുങ്ങുകയാണ്. കൂടാതെ സിഎജി റിപോര്‍ട്ട് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളിലും കോടതിക്ക് സംശയം വന്നാല്‍ അന്വേഷണത്തിനും സാധ്യതയുണ്ട്.



 


Tags:    

Similar News