ഇഡി ഡയറക്ടര്‍ എസ് കെ മിശ്രക്ക് ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കി

മിശ്രയ്ക്ക് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു.

Update: 2020-11-14 07:35 GMT

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ എസ്‌കെ മിശ്രയ്ക്ക് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കി. ഈ മാസം പതിനെട്ടിന് വിരമിക്കാനിരിക്കെയാണ് നടപടി. മിശ്രയ്ക്ക് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു. 2018ല്‍ ആണ് മിശ്ര രണ്ടു വര്‍ഷത്തേക്ക് ഇഡി ഡയറക്ടറായി നിയമിതനാവുന്നത്. ഒരു വര്‍ഷം കാലാവധി നീട്ടി കിട്ടിയതോടെ ഇത്തരത്തില്‍ ദീര്‍ഘ കാലാവധി ലഭിക്കുന്ന ആദ്യ ഇഡി ഡയറക്ടര്‍ ആയി മിശ്ര.

1984 ബാച്ചിലെ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് മിശ്ര. 2018 നവംബറില്‍ ഇഡി ഡയറക്ടറായി നിയമിതനാവുന്നതിനു തൊട്ടു മുമ്പ് കുറച്ചുനാള്‍ അദ്ദേഹം ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നു.

കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള അന്വേഷണ സംവിധാനമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനവും സാമ്പത്തിക കുറ്റകൃത്യങ്ങളുമാണ് ഇഡിയയുടെ അന്വഷണ പരിധിയില്‍ വരുന്നത്. അടുത്തിടെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡിയെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി ശക്തമായ ആരോപണം പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ഉയര്‍ത്തിയിരുന്നു.

Tags:    

Similar News