പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി; സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യാ ശ്രമം

ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണം കണ്ട് തടയാനെത്തിയ നാട്ടുകാരെ യുവാവ് കത്തി ഉയര്‍ത്തി ഭീഷണിപ്പെടുത്തി.

Update: 2019-06-29 09:09 GMT

കാസര്‍കോട്: മംഗളൂരുവില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. തുടര്‍ന്ന് സ്വയം കഴുത്ത് മുറിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. എംബിഎയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്.

ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണം കണ്ട് തടയാനെത്തിയ നാട്ടുകാരെ യുവാവ് കത്തി ഉയര്‍ത്തി ഭീഷണിപ്പെടുത്തി. സ്വയം കഴുത്ത മുറിച്ചാണ് ഇയാള്‍ നാട്ടുകാരെ തടഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചെത്തി ആംബുലന്‍സിലെ നഴ്‌സാണ് യുവാവിനെ അനുനയിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയേയും സുശാന്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം കോളജില്‍ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്പള്ളിയില്‍ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം.

സ്‌കൂട്ടറിലെത്തിയ സുശാന്ത് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടിയോട് സുശാന്ത് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നെന്നും ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.

Tags:    

Similar News