ഡല്‍ഹിയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; നാലു വയസ്സുകാരി ഉള്‍പ്പെടെ നാലു മരണം; എട്ടു പേര്‍ക്ക് പരിക്ക്

വാല്‍മീകി ജിബി റോഡിലെ ഖുഷിയാണ് മരിച്ച നാലു വയസ്സുകാരി. അമര (45), നിലോഫര്‍ (50), മുഹമ്മദ് ഇംറാന്‍ (40) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റവരെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2022-10-09 18:23 GMT

ന്യൂഡല്‍ഹി: കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ഡല്‍ഹിയില്‍ നാലു പേര്‍ മരിച്ചു. നാല് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായാണ് വിവരം.എട്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ നാല് വയസ്സുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

വാല്‍മീകി ജിബി റോഡിലെ ഖുഷിയാണ് മരിച്ച നാലു വയസ്സുകാരി. അമര (45), നിലോഫര്‍ (50), മുഹമ്മദ് ഇംറാന്‍ (40) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റവരെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹിയിലെ ലാഹോരി ഗേറ്റിലാണ് കെട്ടിടം തകര്‍ന്നത്. രാത്രി 7.30ഓടെയാണ് സംഭവം. ഇവിടെ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുന്നതിനിടെയാണ് സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് ഫോണിലൂടെ വിവരം ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഓഫിസര്‍ പറഞ്ഞു. പഴയ ഡല്‍ഹി ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് അഞ്ച് ഫയര്‍ ഫോഴ്‌സ് ട്രക്കുകള്‍ എത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ച മുതല്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. വെള്ളപ്പൊക്കത്തില്‍ വാഹനമോടിക്കുന്നവര്‍, പ്രത്യേകിച്ച് മേല്‍പ്പാലങ്ങള്‍ക്ക് താഴെയുള്ള റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലിീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Tags:    

Similar News