ഹിന്ദു മഹാസഭ ഗണേശോല്‍സവത്തില്‍ ഗോഡ്‌സെയുടെയും, സവര്‍ക്കറുടേയും ചിത്രങ്ങള്‍

Update: 2022-09-10 11:22 GMT

ഷിമോഗ: ഹൈന്ദവ ആഘോഷങ്ങള്‍ രാഷ്ട്രീയവല്‍കരിച്ച് ഹിന്ദുത്വര്‍. ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഗണേശചതുര്‍ത്ഥി ഘോഷയാത്രയില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെയും സംഘപരിവാര്‍ സ്ഥാപക നേതാവ് സവര്‍ക്കറുടെയും ഛായാചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയിലാണ് ഗാന്ധി ഘാതകന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സവര്‍ക്കറുടേയും മറ്റു ഹിന്ദുത്വ നേതാക്കളുടേയും ചിത്രങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിയിരുന്നു.

ഹൈന്ദവ ആഘോഷങ്ങള്‍ സംഘപരിവാരവും മറ്റു ഹിന്ദുത്വ സംഘടനകളും രാഷ്ട്രീയ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമായിരിക്കേയാണ് ഗോഡ്‌സെയുടെ ചിത്രം ഉയര്‍ത്തിയുള്ള ഹിന്ദുമഹാസഭയുടെ ഘോഷയാത്ര.

Tags: