രാജ്യത്ത് വീണ്ടും ഇന്ധന വിലവര്‍ധന

Update: 2021-07-08 01:55 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ വില 101.രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 100 രൂപ 61 പൈസയും ഡീസലിന് 95.44 രൂപ പൈസയുമായി.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് 33 തവണയാണ് ഇന്ധന വിലവര്‍ധനയുണ്ടാവുന്നത്. പാചക വാതകം അടക്കം ഇന്ധന വിലവര്‍ധന സാധാരണക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

പെട്രോള്‍-ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വില കൂടിയാല്‍ രാജ്യത്തെ വിലക്കയറ്റത്തോത് വര്‍ധിക്കും. ഔദ്യോഗികമായി കണക്കാക്കുന്ന മൊത്ത വിലസൂചികയിലും, റീറ്റെയ്ല്‍ വില സൂചികയിലും ഇത് പ്രതിഫലിക്കും. കാരണം, വിലക്കയറ്റ തോത് കണക്കാക്കുന്ന രീതിശാസ്ത്രത്തില്‍ ഇന്ധനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീറ്റെയ്ല്‍ വിലക്കയറ്റം 4.23 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി മെയ് മാസത്തില്‍ ഉയര്‍ന്നു. ആറുമാസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. ഇന്ധന വിഭാഗത്തിലെ 12 ശതമാനം വരുന്ന വിലക്കയറ്റം ഇതിനു കാരണമായിട്ടുണ്ട്.

പെട്രോള്‍-ഡീസല്‍ എന്നിവയുടെ വില വര്‍ധിച്ചാല്‍ ഉടന്‍ തന്നെ ഗതാഗത ചെലവ് കൂടും. മിക്ക സാധനങ്ങളുടെയും കടത്തുകൂലി കൂടുകയും, വില ഉയരുകയും ചെയ്യും. ഭക്ഷ്യ വസ്തുക്കള്‍, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ എന്നിവക്കെല്ലാം വില കൂടുന്ന ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഫലത്തില്‍, ഔദ്യോഗിക വില സൂചിക കണക്കാക്കുന്ന വിലക്കയറ്റ തോതിലും ഉയര്‍ന്നതായിരിക്കും യഥാര്‍ത്ഥ വിലക്കയറ്റം.

Tags:    

Similar News