അസം: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല

2017 സപ്തംബറില്‍ അസം നിയമസഭ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസാക്കിരുന്നു. ഇതിന് മുന്നോടിയാണ് രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്ന മാനദണ്ഡം സംസ്ഥന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Update: 2019-10-22 09:27 GMT
അസം: അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ നയം 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായവര്‍ ഈ മാനദണ്ഡം പാലിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

2017 സപ്തംബറില്‍ അസം നിയമസഭ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസാക്കിരുന്നു. ഇതിന് മുന്നോടിയാണ് രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്ന മാനദണ്ഡം സംസ്ഥന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനു പുറമേ സംസ്ഥനത്ത് ബസ് ചാര്‍ജ് നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Tags:    

Similar News