നാറ്റോയ്ക്കും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യ മനസ്സിലാക്കണമെന്ന് ഫ്രാന്‍സ്

'നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത ഇത്തരം അനന്തരഫലങ്ങള്‍' എന്ന പുടിന്റെ ഭീഷണി യുക്രൈന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് മനസ്സിലാക്കുന്നതെന്ന് ലെ ഡ്രിയാന്‍ പറഞ്ഞു.

Update: 2022-02-25 01:50 GMT

പാരിസ്: റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ നാറ്റോയും ഒരു ആണവ സഖ്യമാണെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍യെവ്‌സ് ലെ ഡ്രിയാന്‍ വ്യാഴാഴ്ച പറഞ്ഞു.

'നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത ഇത്തരം അനന്തരഫലങ്ങള്‍' എന്ന പുടിന്റെ ഭീഷണി യുക്രൈന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് മനസ്സിലാക്കുന്നതെന്ന് ലെ ഡ്രിയാന്‍ പറഞ്ഞു.

'അതെ, അറ്റ്‌ലാന്റിക് സഖ്യം ഒരു ആണവ സഖ്യമാണെന്ന് വഌഡിമിര്‍ പുടിനും മനസ്സിലാക്കണം എന്ന് താന്‍ കരുതുന്നു. പറയാനുള്ളതെല്ലാം അതിലുണ്ടെന്നും ലെ ഡ്രിയാന്‍ ഫ്രഞ്ച് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Tags: