ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു; വേഗത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തും

പൂനെയില്‍ നിന്നെത്തിയ സാങ്കേതി വിഗദ്ധരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തില്‍ കാര്‍ പരിശോധിക്കുന്നത്.

Update: 2019-08-19 17:36 GMT

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടായ അപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു. പൂനെയില്‍ നിന്നെത്തിയ സാങ്കേതി വിഗദ്ധരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തില്‍ കാര്‍ പരിശോധിക്കുന്നത്.

അപകടസമയത്ത് ശ്രീറാം വാഹനമോടിച്ചത് അമിത വേഗത്തിലാണോ എന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ കമ്പനി നേരിട്ട് നടത്തുന്ന സാങ്കതിക പരിശോധനയിലൂടെ വേഗതയടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. കാറിന്റെ ക്രാഷ് ഡാറ്റ റെക്കോര്‍ഡ് പരിശോധിക്കാനാണ് ശ്രമം.

നേരത്തേ, ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി സ്വീകരിച്ചത്. ഒരു വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ െ്രെഡവിങ് ലൈസന്‍സ് ഇപ്പോള്‍ സസ്‌പെന്റ് ചെയ്യില്ല എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തുല്യമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. നേരത്തെ അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം.

Tags:    

Similar News