മണിക്കൂറില്‍ നാല് ബാലികമാര്‍ ബലാത്സംഗം ചെയ്യപ്പെടുന്നു

സ്ത്രീകളായത് കൊണ്ട് മാത്രം കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സമീപകാലത്ത് നാല് ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത്തരത്തിലുള്ള 88 ശതമാനം കേസുകളിലും പ്രതി കൊല്ലപ്പെടുന്ന സ്ത്രീയുടെ പങ്കാളിയോ മുന്‍ പങ്കാളിയോ ആണ്.

Update: 2019-09-12 10:19 GMT

ബ്രസീലിയ: ബ്രസീലില്‍ മണിക്കൂറില്‍ നാല് ബാലികമാര്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും ഓരോ രണ്ട് മിനിറ്റിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതായും പഠന റിപ്പോര്‍ട്ട്. ബ്രസീലിയന്‍ ഫോറം ഓഫ് പബ്ലിക് സെക്യുരിറ്റി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഏതാണ്ട് 20 കോടി ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍. സ്ത്രീകളായത് കൊണ്ട് മാത്രം കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സമീപകാലത്ത് നാല് ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത്തരത്തിലുള്ള 88 ശതമാനം കേസുകളിലും പ്രതി കൊല്ലപ്പെടുന്ന സ്ത്രീയുടെ പങ്കാളിയോ മുന്‍ പങ്കാളിയോ ആണ്. ഔദ്യോഗിക രേഖകള്‍ പ്രകാരം പങ്കാളിയില്‍ നിന്നും 2.63 ലക്ഷം സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Tags:    

Similar News