മധ്യപ്രദേശില്‍ ട്രെയിനിന് തീപ്പിടിച്ചു; ആളപായമില്ലെന്ന് റിപോര്‍ട്ട്

Update: 2021-11-26 13:02 GMT

ഭോപാല്‍: മധ്യപ്രദേശില്‍ ജമ്മുതാവി ദുര്‍ഗ്- ഉദംപൂര്‍ (20848) എക്‌സ്പ്രസ്സിന് തീപ്പിടിച്ചു. നാല് എസി കോച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. ആളപായമൊന്നും ഇതുവരെ റിപോര്‍ട്ട ചെയ്തിട്ടില്ലെന്നാണ് വിവരം. അഗ്‌നിശമന സേനയുടെ അഞ്ച് വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. രാജസ്ഥാനിലെ ധോല്‍പൂരിനും മധ്യപ്രദേശിലെ മൊറേനയ്ക്കും ഇടയില്‍ ഇന്ന് വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. ഹെതാംപുര്‍ സ്റ്റേഷനില്‍നിന്നും ഝാന്‍സിയിലേക്ക് നീങ്ങുകയായിരുന്ന ട്രെയിനിന്റെ എസി കോച്ചുകള്‍ക്കാണ് തീപ്പിടിച്ചത്.

യാത്രക്കാരെല്ലാം പെട്ടെന്ന് തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടമൊഴിവായി. രണ്ട് ബോഗികള്‍ പൂര്‍ണമായി കത്തിനശിച്ചതായും രണ്ട് ബോഗികള്‍ക്ക് തീപ്പിടിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. എല്ലാ യാത്രക്കാരെയും ഉടന്‍തന്നെ പുറത്തേക്ക് ഇറക്കി. തീപ്പിടിത്തമുണ്ടായ കോച്ചുകളെല്ലാം എയര്‍കണ്ടീഷന്‍ ചെയ്തവയാണ്. രണ്ട് കോച്ചുകളില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രാജസ്ഥാനിലെ മൊറേനയില്‍നിന്നും ധോല്‍പൂരില്‍നിന്നും ഒന്നിലധികം ഫയര്‍ ഫേഴ്‌സ് യൂനിറ്റുകള്‍ എത്തിച്ചിട്ടുണ്ട്- അധികൃതര്‍ അറിയിച്ചു. അപകടകാരണമെന്താണെന്നു വ്യക്തമായിട്ടില്ല.

Tags:    

Similar News