ഒത്തുകളി: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Update: 2023-09-06 10:46 GMT

കൊളംബോ: ഒത്തുകളിക്കേസില്‍ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കോടതിയില്‍ കീഴടങ്ങി. ഐഎഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന സചിത്ര സെന്നനായകെയാണ് അറസ്റ്റിലായത്. 2020ലെ ലങ്ക പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കുകയും രണ്ടു കളിക്കാരെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചെന്നുമാണ് കേസ്. സംഭവത്തില്‍ അന്വേഷണഭാഗമായി സെന്നനായക വിദേശയാത്ര ചെയ്യുന്നത് മൂന്നാഴ്ച മുമ്പ് കോടതി വിലക്കിയിരുന്നു. ഇന്ന് രാവിലെ സ്‌പോര്‍ട്‌സ് അഴിമതി അന്വേഷണ വിഭാഗത്തിനു മുന്നില്‍ കീഴടങ്ങിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2012 മുതല്‍ 16 വരെ ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്ന സചിത്ര, രാജ്യത്തിനു വേണ്ടി ഒരു ടെസ്റ്റും 49 ഏകദിനങ്ങളും 24 ട്വന്റി ട്വന്റി മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. 2013ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി എട്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സചിത്രയ്‌ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കായിക മന്ത്രാലയത്തിലെ പ്രത്യേക അന്വേഷണ വിഭാഗം അറ്റോര്‍ണി ജനറല്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.




Tags:    

Similar News