എണ്ണത്തെയോര്‍ത്ത് ആശങ്കവേണ്ട; സക്രിയമായ പ്രതിപക്ഷം ആവശ്യം- മോദി

അംഗങ്ങളുടെ എണ്ണത്തെയോര്‍ത്ത് പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നാണ് കരുതുന്നത്.ലോക്‌സഭ സമ്മേളനത്തിനു മുന്‍പായി പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-06-17 07:15 GMT

ന്യൂഡല്‍ഹി: സക്രിയമായ ഒരു പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗങ്ങളുടെ എണ്ണത്തെയോര്‍ത്ത് പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നാണ് കരുതുന്നത്.ലോക്‌സഭ സമ്മേളനത്തിനു മുന്‍പായി പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭയുടെ പുതിയ സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണുള്ളത്. സ്വാതന്ത്ര്യത്തിനുശേഷം ഇത്തവണയാണ് വനിതാ വോട്ടര്‍മാരും എംപിമാരും കൂടുതലുള്ളത്. ദശാബ്ദങ്ങള്‍ക്കു ശേഷമാണ് ഒരു സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നതെന്നും ജനങ്ങള്‍ക്കു വേണ്ടി ഞങ്ങളെടുക്കുന്ന തീരുമാനത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും മോദി പറഞ്ഞു.

Tags: