പ്രളയ രക്ഷാപ്രവര്‍ത്തനം; പിവിസി പൈപ്പ് ബോട്ടുമായി കിഴുപറമ്പ് സ്വദേശി

Update: 2020-08-11 09:18 GMT

കൃഷ്ണന്‍ എരഞ്ഞിക്കല്‍


Full View

മലപ്പുറം: പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ലളിതമായ ബോട്ട് നിര്‍മിച്ച് കിഴുപറമ്പ് ഓത്തുപള്ളിപ്പുറായി റഫീഖ് ബാബു. പിവിസി പൈപ്പുകളും ജോയിന്റുകളും മാത്രമുപയോഗിച്ച് ബോട്ടം ഭാഗം നിര്‍മ്മിച്ചു ഇരുവശങ്ങളിലും ആറിഞ്ച് പൈപ്പ് ഉപയോഗിച്ച് ബാലന്‍സിംഗ് തയ്യാറാക്കി ഉറപ്പിച്ചു.ബോട്ടംഭാഗം മാത്രമാണ് പൈപ്പുകള്‍ പശഉപയോഗിച്ച് ഒട്ടിച്ചു ചേര്‍ത്തത് ബോട്ടത്തിന് മുകളില്‍ സീറ്റുകള്‍ക്കിടയിലായി ട്യൂബുകള്‍ ചേര്‍ത്തുവെച്ചു. മുകള്‍ ഭാഗം പൈപ്പുകള്‍ കൊണ്ട് ഇരിപ്പിടമാക്കി രണ്ട് സീറ്റുകള്‍ സജീകരിച്ചു. തുഴഞ്ഞു പോകാവുന്ന രീതിയില്‍ ആണ് നിര്‍മ്മാണം. ബോട്ടില്‍ വെള്ളം കയറുമെന്ന ആശങ്കയുമില്ല. അടിഭാഗമൊഴി കെ മറ്റെല്ലാ ഭാഗങ്ങളും ഇളക്കിയെടുക്കാവുന്ന രീതിയിലാണ് നിര്‍മാണം ക്വാളിറ്റി കൂടിയ പൈപ്പ് ഉപയോഗിക്കുകയാണെങ്കില്‍ നിര്‍മ്മാണ ചിലവ് പതിനായിരം രൂപ മാത്രമേ വരികയുള്ളൂവെന്ന് റഫീഖ് ബാബു പറഞ്ഞു എ വിടെയും ഉപയോഗിക്കാനും കൊണ്ടുപോകാനും കഴിയുമെന്നതാണ് പൈപ്പ് ബോട്ടിന്റെപ്രത്യേക .പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഈ ബോട്ടില്‍ മാറ്റം വരുത്തി കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയില്‍ നിര്‍മ്മിക്കുമെന്നും തുഴക്ക് പകരം കാടുവെട്ടിന് ഉപയോഗിക്കുന്ന മോട്ടോറില്‍ പ്രൊപ്പല്ലര്‍ ഘടിപ്പിച്ച് എന്‍ജിന്‍ നിര്‍മ്മിക്കുമെന്നും റഫീഖ് ബാബു പറഞ്ഞു.


Tags:    

Similar News