മകളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛനെ മര്‍ദിച്ച കേസ്: അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാനന്തവാടി എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവരെയാണ് മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2020-05-18 17:43 GMT

മാനന്തവാടി:മകളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിന് പിതാവിനെ മര്‍ദിച്ച കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രതികളെ സംരക്ഷിക്കുന്ന പോലിസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണു നടപടി.

പുഴക്കടവില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതികളെ ഒരു സംഘം യുവാക്കള്‍ അസഭ്യം പറഞ്ഞു. ഇത് ത് ചോദ്യം ചെയ്യാന്‍ പോയ യുവതികളിലൊരാളുടെ പിതാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുശന്നു.

മാനന്തവാടി എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവരെയാണ് മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി 14 ദിവസത്തേക്ക് ക്വാറന്റയിനിലേക്ക് മാറ്റി.

Tags:    

Similar News