മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു

Update: 2024-05-28 05:21 GMT

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി മല്‍സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. നേരത്തേ വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍പെട്ടിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ഇവരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്രഹാമിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് സ്വദേശി സ്‌റ്റെനിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയ്ക്കിടെ അതിശക്തമായ തിരയുണ്ടായതാണ് അപകടകാരണം.

Tags: