യുഎഇയില്‍ രണ്ട് കൊവിഡ് മരണങ്ങള്‍; 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Update: 2020-03-21 03:04 GMT
അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേര്‍ മരിച്ചു. യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റു പല രോഗങ്ങളും കൊണ്ട് അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ജനുവരി 29ന് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത യുഎഇയില്‍ ഇതുവരെ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മരണം. ഇതോടെ രാജ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിക്കുമെന്നുറപ്പായി. ജനങ്ങളോട് സാമൂഹിക അകലം പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പേര്‍ മരിച്ചതോടെ വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.


Tags: