കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു

Update: 2023-04-01 04:08 GMT

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം. പാളയം കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സിലാണ് ഇന്ന് രാവിലെ 6.15ഓടെ തീപ്പിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകയള്‍ കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്‌ലക്‌സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. 12 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Tags: