ബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന്‍ രാജസേനന്‍ സിപിഎമ്മിലേക്ക്

Update: 2023-06-03 07:28 GMT

തിരുവനന്തപുരം: കലാകാരനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും ബിജെപിയില്‍ അവഗണന നേരിടുകയാണെന്നും അതിനാല്‍ രാജിവച്ച് സിപിഎമ്മില്‍ ചേരുമെന്നും ചലച്ചിത്ര സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍. തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാജിക്കത്ത് കൈമാറും. 2016 ല്‍ അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബിജെപി നേതൃത്വത്തില്‍ സജീവമായിട്ടും തനിക്ക് യാതൊരു പദവികളും ലഭിച്ചില്ല. രകലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സിപിഎമ്മാണ്. അവഗണന ആവര്‍ത്തിക്കുന്നതിനാലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും രാജസേനന്‍ പറഞ്ഞു.

Tags: