കുടുംബവഴക്ക്; ചങ്ങരംകുളത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു

Update: 2024-05-23 14:54 GMT

ചങ്ങരംകുളം: ആലംകോട് കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് കുത്തേറ്റു. ആലംകോട് തച്ചുപറമ്പ് സ്വദേശികളായ പൂക്കോഴി പറമ്പില്‍ ബാബു(45), ഭാര്യ രഞ്ജിനി(32), തടയാനെത്തിയ സമീപവാസി പൂക്കോഴിപറമ്പില്‍ ജിത്തു(32)എന്നിവര്‍ക്കാണ് കുത്തേറ്റത്. രഞ്ജിനിയുടെ സഹോദരന്‍ രതീഷാണ് ആക്രമിച്ചത്. ബുധനാഴ്ച രാത്രി 12ഓടെയാണ് സംഭവം. രതീഷ് സഹോദരി രഞ്ജിനിയുമായും ഭര്‍ത്താവ് ബാബുവുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നതിനിടെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയല്‍വാസിയായ ജിത്തുവിന് കുത്തേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ കുത്തേറ്റ ബാബുവിന് എട്ടോളം തുന്നലുണ്ട്. രഞ്ജിനിയുടെ കൈയുടെ തള്ളവിരലിലാണ് മുറിവേറ്റത്. ജിത്തുവിന്റെ കൈതണ്ടയിലും തുന്നലുണ്ട്. സംഭവത്തില്‍ ചങ്ങരംകുളം പോലിസ് അന്വേഷണം തുടങ്ങി.

Tags:    

Similar News