കുടുംബവഴക്ക്; മാതാവിനെ വെട്ടിക്കൊന്നു, മകന്‍ കസ്റ്റഡിയില്‍

Update: 2023-12-16 05:10 GMT

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാവിനെ മകന്‍ വെട്ടിക്കൊന്നു. തൃശൂര്‍ കൈപ്പറമ്പില്‍ എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി(68)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചന്ദ്രമതിയുടെ മകന്‍ സന്തോഷി(38)നെ പേരാമംഗലം പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് മാതാവിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും താടിക്കും ഗുരുതരമായി പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് മരണപ്പെട്ടത്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മാതാവിനെ ആക്രമിച്ച കാര്യം സന്തോഷ് തന്നെയാണ് പോലിസിനെ അറിയിച്ചത്.

Tags: