പൗരന്‍മാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടവരില്‍ ഇന്ത്യ മുന്‍പന്തിയിലെന്നു ഫേസ്ബുക്ക്

യുഎസും ഇന്ത്യയുമാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിച്ച് എറ്റവും കൂടുതല്‍ തങ്ങളെ സമീപിച്ചതെന്നു ഫേസ്ബുക്ക് വ്യക്താക്കുന്നു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഇന്ത്യക്കു പുറകിലാണ്

Update: 2019-05-24 15:27 GMT

ന്യൂഡല്‍ഹി: സ്വന്തം ജനതയുടെ സ്വകാര്യതയിലേക്കു കടന്നുകയറിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍. യുഎസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന രാജ്യങ്ങളില്‍ രണ്ടാമതായി ഇന്ത്യയും മുന്‍പന്തിയില്‍ ഇടംനേടി.

2018 ഡിസംബര്‍ വരെയുള്ള കണക്കാണ് പുറത്തു വിട്ടതെന്നു ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ യുഎസും ഇന്ത്യയുമാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിച്ച് എറ്റവും കൂടുതല്‍ തങ്ങളെ സമീപിച്ചതെന്നു ഫേസ്ബുക്ക് വ്യക്താക്കുന്നു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഇന്ത്യക്കു പുറകിലാണ്.

2018ന്റെ ആദ്യപകുതിയില്‍ എട്ടു രാജ്യങ്ങളിലായി 48 തവണ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. രണ്ടാം പകുതിയില്‍ 9 രാജ്യങ്ങളിലായി 53 തവണ പ്രവര്‍ത്തനം തടസ്സപ്പെട്ടുവെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. 

Tags:    

Similar News