പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Update: 2021-04-24 17:21 GMT
തിരുന്നാവായ: പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ രണ്ടുപേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. വൈരങ്കോട് സ്വദേശികളായ കാട്ടില്‍ മുഹമ്മദ് റിയാസ്(19), മച്ചിഞ്ചേരി മുഹമ്മദ് അര്‍ഷാദ്(19) എന്നിവരെയാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി തിരുന്നാവായ വൈരങ്കോട് തറയില്‍പറമ്പില്‍ വിഷ്ണു(24)നെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

    ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് രാത്രിയാണ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ മലപ്പുറം തിരുന്നാവായ എടക്കുളത്തെ വീടിന് നേരേ ആക്രമണമുണ്ടായത്. രാത്രിയില്‍ വാഹനത്തിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സ്‌ഫോടക വസ്തു ഉഗ്ര ശബ്ദത്തോടെ വീടിന് മുന്നില്‍ പൊട്ടിത്തെറിച്ചു. അക്രമി സംഘം സ്‌ഫോടക വസ്തുക്കള്‍ എറിയുന്നതും പൊട്ടിത്തെറിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.

explosives throws at Popular Front state president's house; Two more arrested

Tags:    

Similar News