എക്‌സ്പയര്‍ ആയ ബാബു, ഒരു കൗണ്‍സിലര്‍ പോലും നിങ്ങളുടെ കൂടെ വരില്ല: മോദിക്ക് ചുട്ട മറുപടിയുമായി തൃണമൂല്‍

'എക്‌സ്പയറായ ബാബു, വളച്ചു കെട്ടില്ലാതെ പറയാം. ഒരാളും നിങ്ങളുടെ കൂടെ വരില്ല. ഒരു കൗണ്‍സിലര്‍ പോലും. നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നതാണോ അതോ കുതിരക്കച്ചവടത്തിനോ? നിങ്ങളുടെ എക്‌സ്പയറി ഡേറ്റ് കഴിയാറായി. കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചതിന് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കാന്‍ പോവുകായാണെന്നും ഡെറിക് ഒബ്രേയ്ന്‍ ട്വീറ്റ് ചെയ്തു.

Update: 2019-04-29 15:02 GMT

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയാണെങ്കില്‍ തൃണമൂലിന്റെ 40 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി തൃണമൂല്‍ എംപിഡെറിക് ഒബ്രേയ്‌ന്റെ ട്വീറ്റ്.

'എക്‌സ്പയറായ ബാബു, വളച്ചു കെട്ടില്ലാതെ പറയാം. ഒരാളും നിങ്ങളുടെ കൂടെ വരില്ല. ഒരു കൗണ്‍സിലര്‍ പോലും. നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നതാണോ അതോ കുതിരക്കച്ചവടത്തിനോ? നിങ്ങളുടെ എക്‌സ്പയറി ഡേറ്റ് കഴിയാറായി. കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചതിന് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കാന്‍ പോവുകായാണെന്നും ഡെറിക് ഒബ്രേയ്ന്‍ ട്വീറ്റ് ചെയ്തു.

സെരംപൂറിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് 40 തൃണമൂല്‍ എംഎല്‍എമാരെ കൂറുമാറ്റുമെന്നും ബിജെപിയുമായി അവര്‍ ബന്ധം പുലര്‍ത്തുന്നതായും പ്രധാനമന്ത്രി അവകാശപ്പെട്ടത്. ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളെ വിട്ട് ഓടും. ഇന്ന് പോലും 40 തൃണമൂല്‍ എംഎല്‍എമാര്‍ ഞാനുമായി ഞാനുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശ വാദം.

Tags:    

Similar News